നയങ്ങളും സുരക്ഷയും

നിങ്ങൾ YouTube ഉപയോഗിക്കുമ്പോൾ, ലോകമെമ്പാടും നിന്നുള്ള ആളുകളുടെ ഒരു കമ്മ്യൂണിറ്റിയിലാണ് നിങ്ങൾ ചേരുന്നത്. YouTube-ലെ തകർപ്പനും പുതിയതുമായ ഓരോ കമ്മ്യൂണിറ്റി ഫീച്ചറുകളും ഒരു പരിധി വരെയുള്ള വിശ്വാസ്യത ആവശ്യപ്പെടുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഈ വിശ്വാസ്യതയെ മാനിക്കുന്നു, നിങ്ങളും ഉത്തരവാദിത്തതോടെ പെരുമാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. താഴെയുള്ള മാർഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് എല്ലാവർക്കും YouTube വിനോദകരവും സുരക്ഷിതവുമാക്കുന്നതിന് സഹായിക്കും.

YouTube-ൽ കാണുന്ന എല്ലാം നിങ്ങൾക്ക് ഇഷ്ടമാകണമെന്നില്ല. ഏതെങ്കിലും ഉള്ളടക്കം അനുചിതമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, YouTube സ്റ്റാഫിന്‍റെ അവലോകനത്തിന് അത് സമർപ്പിക്കുന്നതിന് ഫ്ലാഗ് ചെയ്യൽ ഫീച്ചർ ഉപയോഗിക്കുക. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദിവസത്തിൽ 24 മണിക്കൂറും ആഴ്‌ചയിൽ 7 ദിവസവും ഞങ്ങളുടെ സ്റ്റാഫ്, ഫ്ലാഗ് ചെയ്ത ഉള്ളടക്കം ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുന്നുണ്ട്.

തിനെനിങ്ങളെ പ്രശ്‌നങ്ങളിൽ നിന്ന് അകറ്റിനിർത്താൻ സഹായിക്കുന്ന ചില പൊതു അവബോധ നിയമങ്ങളിതാ. ഇവയെ ഗൗരവത്തോടെ കാണുകയും ഹൃദ്യമാക്കുകയും ചെയ്യുക. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പഴുതുകൾ കണ്ടെത്തനോ അതിനെതിരെ നിങ്ങളുടേതായ രീതിയില്‍ വ്യാഖ്യാനങ്ങള്‍ കണ്ടെത്താനോ ശ്രമിക്കരുത്— മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കി അവ സൃഷ്ടിക്കപ്പെട്ടതിന്‍റെ പൊരുള്‍ ഉള്‍ക്കൊണ്ട് ബഹുമാനിക്കാന്‍ ശ്രമിക്കുക.

നഗ്നതയോ ലൈംഗിക ഉള്ളടക്കമോ

YouTube എന്നത് അശ്ലീലതയോ ലൈംഗികതയോ സ്‌പഷ്‌ടമാക്കുന്ന ഉള്ളടക്കത്തിന് വേണ്ടിയുള്ളതല്ല. നിങ്ങളുടെ വീഡിയോയിൽ ഇത് ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ, അത് നിങ്ങളുടേതാണെങ്കിൽ പോലും, YouTube-ൽ പോസ്റ്റ് ചെയ്യരുത്. കൂടാതെ, നിയമം നടപ്പാക്കുന്ന സർക്കാർ ഏജൻസികളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക, കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ ഞങ്ങൾ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യും. കൂടുതലറിയുക

ഹാനികരമായ അല്ലെങ്കിൽ അപകടകരമായ ഉള്ളടക്കം

മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, സാരമായ പരിക്ക് പറ്റിയേക്കാവുന്ന രീതിയിലുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യരുത്. അത്തരം ആപല്‍ക്കരവും അപകടകരവുമായ പ്രവൃത്തികൾ ഉള്‍പ്പെട്ട വീഡിയോകൾ, പ്രായാടിസ്ഥാനത്തിൽ നിയന്ത്രിക്കപ്പെടുകയോ തീവ്രതയെ അടിസ്ഥാനമാക്കി നീക്കം ചെയ്യപ്പെടുകയോ ചെയ്തേക്കാം. കൂടുതലറിയുക

വെറുപ്പുളവാക്കുന്ന ഉള്ളടക്കം

സ്വതന്ത്രമായ ആത്മാവിഷ്കാരത്തിനുള്ള പ്ലാറ്റ്‌ഫോമുകളാണ് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ. അതേസമയം, ഗോത്രം, വംശോൽപ്പത്തി, മതം, വൈകല്യം, ലിംഗഭേദം, പ്രായം, ദേശീയത, ജോലി അല്ലെങ്കിൽ ലൈംഗികാഭിമുഖ്യം എന്നതിന്‍റെ അടിസ്ഥാനത്തിൽ വ്യക്തികൾക്കോ ഒരു കൂട്ടം ആളുകൾക്കോ എതിരെ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതോ ആക്രമണത്തിനെ ന്യായീകരിക്കുന്നതോ ആയ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ല. മേൽപ്പറഞ്ഞവയുടെ അടിസ്ഥാനത്തിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുക എന്ന പ്രാഥമിക ഉദ്ദേശ്യത്തോടേ പ്രവർത്തിക്കുന്നവരുടെ ഉള്ളടക്കവും ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. സൂക്ഷ്മമായി തുലനം ചെയ്തുകൊണ്ട് കൈകാര്യം ചെയ്യേണ്ടവയാണിത്, അതുപോലെ, ഒരു പരിരക്ഷിത ഗ്രൂപ്പിനെ ആക്രമിക്കുകയാണ് പ്രാഥമിക ഉദ്ദേശ്യമെങ്കിൽ, ഉള്ളടക്കം പരിധി ലംഘിക്കുന്നു എന്നാണർത്ഥം. കൂടുതലറിയുക

അക്രമപരമായ അല്ലെങ്കിൽ ഗ്രാഫിക് ഉള്ളടക്കം

പ്രാഥമികമായും ഞെട്ടിപ്പിക്കുന്നതിനോ ഉദ്വേഗമുണ്ടാക്കുന്നതിനോ അഹേതുകമാകുന്നതിനോ ഉദ്ദേശിച്ചുള്ള, ഹിംസാത്മകതയോ രക്തച്ചൊരിച്ചിലോ കാണിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. വാർത്തയിലോ ഡോക്യുമെന്‍ററി പശ്ചാത്തലത്തിലോ ഗ്രാഫിക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുമ്പോൾ, വീഡിയോയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നതിന് ആളുകളെ സഹായിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കുക. എന്തെങ്കിലും നിർദ്ദിഷ്ട ആക്രമണോത്സുക പ്രവൃത്തികൾ ചെയ്യുന്നതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുത്. കൂടുതലറിയുക

ഉപദ്രവവും സൈബർ ഭീഷണിയും

YouTube-ലേക്ക് അധിക്ഷേപകരമായ വീഡിയോകളും കമന്‍റുകളും പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. ഉപദ്രവങ്ങൾ, ക്ഷുദ്രകരമായ ആക്രമണത്തിലേക്ക് എത്തിച്ചേരുന്ന സന്ദർഭങ്ങളിൽ അത് റിപ്പോർട്ട് ചെയ്‌ത് നീക്കം ചെയ്യാനാകും. ഉപയോക്താക്കൾക്ക് നേരിയ തോതിൽ അലോസരവും വെറുപ്പും ഉണ്ടായേക്കാവുന്ന മറ്റ് സാഹചര്യങ്ങൾ അവഗണിക്കേണ്ടതാണ്. കൂടുതലറിയുക

സ്‌പാം, തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റ, സ്‌കാമുകൾ എന്നിവ

സ്‌പാമിനെ എല്ലാവരും വെറുക്കുന്നു. കാഴ്ചക്കാരുടെ എണ്ണം കൂട്ടാനായി വഴിതെറ്റിക്കുന്ന വിവരണങ്ങളോ ടാഗുകളോ പേരുകളോ ലഘുചിത്രങ്ങളോ സൃഷ്ടിക്കരുത്. കമന്‍റുകളും സ്വകാര്യ സന്ദേശങ്ങളും ഉൾപ്പെടെ, ടാർഗെറ്റ് ചെയ്യാത്തതോ ആവശ്യമില്ലാത്തതോ ആവർത്തിക്കുന്നതോ ആയ ഉള്ളടക്കം, വലിയ അളവിൽ പോസ്റ്റ് ചെയ്യുന്നതും ശരിയായ കാര്യമല്ല. കൂടുതലറിയുക

ഭീഷണികൾ

ഹിംസ്ര സ്വഭാവം, വിടാതെ പിന്തുടരൽ, ഭീഷണികൾ, ഉപദ്രവം, ഭീഷണിപ്പെടുത്തൽ, സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കൽ, മറ്റുള്ള ആളുകളുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തൽ, അക്രമകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിനോ ഉപയോഗ നിബന്ധനകൾ ലംഘിക്കുന്നതിനോ മറ്റുള്ളവരെ പ്രേരിപ്പിക്കൽ എന്നിവ വളരെ ഗൗരവകരമായി കണക്കാക്കും. ഈ കാര്യങ്ങൾ ചെയ്യുന്ന ആരെയും YouTube-ൽ നിന്ന് ശാശ്വതമായി നിരോധിക്കും. കൂടുതലറിയുക

പകർപ്പവകാശം

പകർപ്പവകാശത്തെ ബഹുമാനിക്കുക. നിങ്ങൾ നിർമ്മിച്ചതോ നിങ്ങൾക്ക് ഉപയോഗിക്കുന്നതിനായി അംഗീകാരം ലഭിച്ചതോ ആയ വീഡിയോകൾ മാത്രം അപ്‌ലോഡ് ചെയ്യുക. നിങ്ങളുടേതല്ലാത്ത വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയോ മറ്റാര്‍ക്കെങ്കിലും സ്വന്തമായി പകർപ്പവകാശമുള്ള പ്രോഗ്രാമുകളിലെ ഉള്ളടക്കങ്ങളോ സംഗീത ട്രാക്കുകൾ, സ്‌നിപ്പറ്റുകൾ, മറ്റ് ഉപയോക്താക്കൾ നിർമ്മിച്ച വീഡിയോകൾ എന്നിവ പോലെയുള്ളതോ, ആവശ്യമായ അധികാരപ്പെടുത്തൽ ഇല്ലാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ പകർപ്പവകാശ കേന്ദ്രം സന്ദർശിക്കുക. കൂടുതലറിയുക

സ്വകാര്യത

അനുമതിയില്ലാതെ ആരെങ്കിലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ വീഡിയോയോ പോസ്റ്റ് അല്ലെങ്കില്‍ അപ്‌ലോഡോ ചെയ്തിട്ടുണ്ടെങ്കില്‍, ഞങ്ങളുടെ സ്വകാര്യതാ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി, അത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്. കൂടുതലറിയുക

ആൾമാറാട്ടം

മറ്റൊരു ചാനലോ വ്യക്തിയോ ആയി ആൾമാറാട്ടം നടത്തുന്നുവെന്ന് തിരിച്ചറിഞ്ഞ അക്കൗണ്ടുകൾ, ഞങ്ങളുടെ ആൾമാറാട്ട നയത്തിന്‍റെ അടിസ്ഥാനത്തില്‍ നീക്കം‌ ചെയ്യപ്പെട്ടേക്കാം. കൂടുതലറിയുക

കുട്ടികൾക്ക് ഭീഷണിയുയർത്തുന്നത്

അനുചിതമായ ഉള്ളടക്കം കണ്ടെത്തുകയാണെങ്കിൽ എന്ത് ചെയ്യണമെന്നറിയുക. കൂടാതെ, നിയമം നടപ്പാക്കുന്ന സർക്കാർ ഏജൻസികളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക, കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ ഞങ്ങള്‍ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യും കൂടുതലറിയുക

അധിക നയങ്ങൾ

ഒരു കൂട്ടം വിഷയങ്ങൾ സംബന്ധിച്ച അധിക നയങ്ങൾ. കൂടുതലറിയുക

ഒരു YouTube സ്രഷ്‌ടാവിന്റെ ഓൺ ഒപ്പം/അല്ലെങ്കിൽ ഓഫ് പ്ലാറ്റ്‌ഫോം പ്രവർത്തനം ഞങ്ങളുടെ ഉപയോക്താക്കൾ, കമ്മ്യൂണിറ്റി അല്ലെങ്കിൽ ഇക്കോ സിസ്‌റ്റം എന്നതിന് ദോഷകരമാകുന്നെങ്കിൽ, അവരുടെ പ്രവർത്തികളുടെ കാഠിന്യം, ദോഷകരമായ പ്രവർത്തനത്തിന്റെ തോത് എന്നിവ ഉൾപ്പടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾ നടപടി സ്വീകരിച്ചേക്കാം.
ഇതുമായി ബന്ധപ്പെട്ട് സ്രഷ്‌ടാവിന്റെ പ്രത്യേകാവകാശങ്ങള്‍ താല്‍കാലികമായി റദ്ദാക്കുന്നത് മുതൽ അക്കൗണ്ട് അവസാനിപ്പിക്കല്‍ വരെയുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കാനിടയുണ്ട്.

നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. YouTube ടൂളുകളെയും വിഭവസാമഗ്രികളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കുക, താഴെയുള്ള പല വിഷയങ്ങളിലും പ്രയോജനപ്രദമായ നുറുങ്ങുകൾ സ്വീകരിക്കുക.

കൗമാരക്കാരുടെ സുരക്ഷ

YouTube-ൽ സുരക്ഷിതമായി തുടരുന്നതിന് സഹായകമായ ഉപകരണങ്ങളും മികച്ച നുറുങ്ങുകളും ഇവിടെയുണ്ട്. കൂടുതലറിയുക

നിയന്ത്രിത മോഡ്

നിങ്ങളോ നിങ്ങളുടെ കുടുംബമോ കാണാൻ ആഗ്രഹിച്ചേക്കാത്തതും ആക്ഷേപാർഹമാകാൻ സാധ്യതയുള്ളതുമായ ഉള്ളടക്കം തടയുക. കൂടുതലറിയുക

ആത്മ‌ഹത്യയും സ്വയം മുറിവേൽപ്പിക്കലും

നിങ്ങൾ ഒറ്റയ്ക്കല്ല. പിന്തുണ ആവശ്യമാണോ? യുഎസിൽ സൗജന്യവും രഹസ്വസ്വഭാവമുള്ളതുമായ 24/7 പിന്തുണയ്ക്ക്, 1-800-273-8255 എന്ന നമ്പറിൽ 'നാഷണൽ സൂയിസൈഡ് പ്രിവെൻഷൻ ലൈഫ്‌ലൈനി'നെ വിളിക്കുക. കൂടുതലറിയുക

അധ്യയന വിഭവസാമഗ്രികൾ

ഓൺലൈനിൽ സുരക്ഷിതരായി തുടരുന്നതിന് നിങ്ങളെയും നിങ്ങളുടെ വിദ്യാർത്ഥികളെയും ശ‌ക്തിപ്പെടുത്താൻ സഹായിക്കുന്ന ചില ഉറവിടങ്ങൾ ഇതാ. കൂടുതലറിയുക

രക്ഷാകർതൃ ഉറവിടങ്ങൾ

നിങ്ങളുടെ കുടുംബത്തിന്റെ YouTube അനുഭവം മാനേജുചെയ്യാൻ സഹായിക്കുന്നതിനുള്ള ചില ഉപകരണങ്ങളും വിഭവസാമഗ്രികളും. കൂടുതലറിയുക

കൂടുതൽ ഉറവിടങ്ങൾ

കൂടുതൽ സഹായകരമായ വിവരങ്ങളും YouTube ഉപയോക്താക്കൾക്കുള്ള വിഭവസാമഗ്രികളും കൂടുതലറിയുക

സ്വകാര്യതാ ക്രമീകരണവും സുരക്ഷാ ക്രമീകരണവും

സ്വകാര്യത - സുരക്ഷാ ക്രമീകരണത്തിലേക്കുള്ള അതിവേഗ ആക്സസ്സ്. കൂടുതലറിയുക

നിയമപരമായ നയങ്ങൾ

ഞങ്ങളുടെ നിയമപരമായ നീക്കംചെയ്യൽ നയങ്ങൾ, പരാതികൾ സമർപ്പിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ. കൂടുതലറിയുക

YouTube-ൽ ഉള്ളടക്കം റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയെന്നും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നത് എങ്ങനെയെന്നും അറിയുക.

ഒരു വീഡിയോ റിപ്പോർട്ടുചെയ്യുക

ഉള്ളടക്കം ഫ്ലാഗുചെയ്യേണ്ടത് എപ്പോൾ, എന്തിന്, എങ്ങനെ. കൂടുതലറിയുക

ദുരുപയോഗ സ്വഭാവമുള്ള ഉപയോക്താവിനെ റിപ്പോർട്ടുചെയ്യുക

ഇവിടെ നേരിട്ടൊരു റിപ്പോർട്ട് ഫയൽ ചെയ്യുക. കൂടുതലറിയുക

ഒരു നിയമപരമായ പരാതി റിപ്പോർട്ടുചെയ്യുക

ഇവിടെ നേരിട്ടൊരു റിപ്പോർട്ട് ഫയൽ ചെയ്യുക. കൂടുതലറിയുക

ഒരു സ്വകാര്യതാ ലംഘനം റിപ്പോർട്ടുചെയ്യുക

നിങ്ങളുടെ സ്വകാര്യതയെയോ സുരക്ഷാ മാനദണ്ഡങ്ങളെയോ ലംഘിക്കുന്ന വീഡിയോകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ഞങ്ങളെ അറിക്കുക. കൂടുതലറിയുക

മറ്റ് റിപ്പോർട്ടുചെയ്യൽ ഓപ്‌ഷനുകൾ

വീഡിയോ ഫ്ലാഗുചെയ്യുന്നത് നിങ്ങളുടെ പ്രശ്നം കൃത്യമായി ദ്യോതിപ്പിക്കാത്തപ്പോൾ. കൂടുതലറിയുക

പ്രായപരിധികൾ

ചിലപ്പോൾ, ഒരു വീഡിയോ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതല്ലെങ്കിലും എല്ലാ പ്രേക്ഷകർക്കും അനുയോജ്യമാകണം എന്നില്ല, അത്തരം വീഡിയോകൾ പ്രായാടിസ്ഥാനത്തിൽ നിയന്ത്രിക്കപ്പെട്ടേക്കാം. കൂടുതലറിയുക

കമ്മ്യൂണിറ്റി മാർഗ്ഗരേഖയുമായി ബന്ധപ്പെട്ട സ്‌ട്രൈക്കുകൾ

അവയെന്തൊക്കെ ആണെന്നും ഞങ്ങൾ എങ്ങനെയാണ് അവ കൈകാര്യം ചെയ്യുന്നതെന്നും അറിയുക. കൂടുതലറിയുക

അക്കൗണ്ട് അവസാനിപ്പിക്കൽ

കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങളുടെ ഗുരുതരമോ ആവർത്തിച്ചുള്ളതോ ആയ ലംഘനങ്ങൾ, അക്കൗണ്ട് നീക്കം ചെയ്യുന്നതിന് കാരണമാകാം. കൂടുതലറിയുക

വീഡിയോ സ്‌ട്രൈക്കുകൾ അപ്പീലുചെയ്യുന്നു

നിങ്ങൾക്കൊരു സ്ട്രൈക്ക് ലഭിച്ചാൽ എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുക. കൂടുതലറിയുക