സേവന നിബന്ധനകൾ



Facebook-ലേക്ക് സ്വാഗതം!

വ്യത്യസ്‌തമായ നിബന്ധനകൾ (ഇവയല്ല) ബാധകമാകും എന്ന് ഞങ്ങൾ പ്രസ്‌താവിച്ചിട്ടുള്ള സാഹചര്യങ്ങളിലൊഴികെ, Facebook-ഉം ഞങ്ങൾ നൽകുന്ന ഉൽപ്പന്നങ്ങൾ, ഫീച്ചറുകൾ, ആപ്പുകൾ, സേവനങ്ങൾ, ടെക്‌നോളജികൾ, സോഫ്‌റ്റ്‌വെയർ(Facebook ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ) എന്നിവയും നിങ്ങൾ ഉപയോഗിക്കുന്നത് ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും.

1. ഞങ്ങളുടെ സേവനങ്ങൾ

കമ്മ്യൂണിറ്റി സൃഷ്‌ടിക്കാൻ ആളുകൾക്ക് കരുത്ത് നൽകി ലോകത്തെ കൂടുതൽ ഇഴയടുപ്പമുള്ളതാക്കി ചേർത്ത് നിർത്തുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതിന്, ചുവടെ വിവരിച്ചിരിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് ഞങ്ങൾ നൽകുന്നു:
നിങ്ങൾക്ക് ഒരു വ്യക്തിഗത അനുഭവം നൽകുന്നതിന്:
നിങ്ങളുടെ Facebook അനുഭവം മറ്റൊരാളിൽ നിന്നും ‌വ്യത്യസ്‌തമായിരിക്കും: പോസ്‌റ്റുകൾ, സ്‌‌റ്റോറികൾ, ഇവന്റുകൾ, പരസ്യങ്ങൾ, നിങ്ങൾ വാർത്താ ഫീഡിലോ വീഡിയോ പ്ലാറ്റ്‌ഫോമിലോ കാണുന്ന മറ്റ്‌‌ ഉള്ളടക്കം എന്നിവ മുതൽ നിങ്ങൾ പിന്തുടരുന്ന പേജുകളും ട്രെൻഡിംഗ്, Marketplace, തിരയൽ എന്നിവ പോലുള്ള ഫീച്ചറുകളും വരെ അത്തരത്തിൽ വ്യത്യസ്‌തമായിരിക്കും. നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിന് ഞങ്ങൾക്ക് ലഭ്യമായ ഡാറ്റ ഞങ്ങൾ ഉപയോഗിക്കും - ഉദാഹരണത്തിന്, നിങ്ങൾ സൃഷ്‌ടിക്കുന്ന കണക്ഷനുകൾ, തിരഞ്ഞെടുക്കുന്ന ചോയ്‌സുകളും ക്രമീകരണങ്ങളും, നിങ്ങൾ ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾക്കുള്ളിലും പുറത്തും നിങ്ങൾ ചെയ്യുന്നതോ പങ്കിടുന്നതോ ആയ കാര്യങ്ങൾ.
നിങ്ങൾ കരുതൽ പുലർത്തുന്ന ആളുകളുമായും ഓർഗനൈസേഷനുകളുമായും നിങ്ങളെ കണക്‌റ്റുചെയ്യുന്നു:
നിങ്ങൾ ഉപയോഗിക്കുന്ന Facebook ഉൽപ്പന്നങ്ങളിൽ ഉടനീളം, നിങ്ങളെ സംബന്ധിച്ച് പ്രധാന്യമർഹിക്കുന്ന ആളുകളെയും ഗ്രൂപ്പുകളെയും ബിസിനസ്സുകളെയും ഓർഗനൈസേഷനുകളെയും മറ്റു കാര്യങ്ങളെയും കണ്ടെത്താനും അവയുമായി കണക്‌റ്റുചെയ്യാനും ഞങ്ങൾ സഹായിക്കും. നിങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി നിർദ്ദേശങ്ങൾ സൃഷ്‌ടിക്കാൻ ഞങ്ങൾ കൈവശമുള്ള ഡാറ്റ ഉപയോഗിക്കുന്നു - ഉദാഹരണമായി, നിങ്ങൾക്ക് ചേരാൻ താൽപ്പര്യമുള്ള ഗ്രൂപ്പുകൾ, പങ്കെടുക്കാൻ താൽപ്പര്യമുള്ള ഇവന്റുകൾ, പിന്തുടരുന്നതിനോ സന്ദേശം അയയ്‌ക്കുന്നതിനോ നിങ്ങൾ താൽപ്പര്യപ്പെടുന്ന പേജുകൾ, കാണാൻ താൽപ്പര്യപ്പെടുന്ന ഷോകൾ, സൗഹൃദം സ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികൾ തുടങ്ങിയ വിവരങ്ങൾ. ദൃഢമായ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെട്ട കമ്മ്യൂണിറ്റികളെ സൃഷ്‌ടിക്കും, മാത്രമല്ല, ആളുകൾ കരുതൽ പുലർത്തുന്ന ഇതര വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളുമായി ബന്ധം പുലർത്തുമ്പോഴാണ് ഞങ്ങളുടെ സേവനങ്ങൾ വളരെയധികം ഉപയോഗപ്രദ മാകുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് ആവിഷ്‌കാരം നൽകാനും നിങ്ങളെ സംബന്ധിച്ച് ‌പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്താനും സ്വയം ശാക്തീകരിക്കുക:
നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് ആവിഷ്‌കാരം നൽകാനും നിങ്ങളെ സംബന്ധിച്ച് ‌പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മറ്റുള്ളവരോടും അഭിപ്രായപ്രകടനം നടത്താനും Facebook-ൽ നിരവധി മാർഗ്ഗങ്ങളുണ്ട്. ഉദാഹരണമായി, നിങ്ങൾ ഉപയോഗിക്കുന്ന Facebook ഉൽപ്പന്നങ്ങളിൽ ഉടനീളം സ്‌റ്റാറ്റസ് അപ്‌ഡേറ്റുകൾ, ഫോട്ടോകൾ, ‌വീഡിയോകൾ, സ്‌റ്റോറികൾ എന്നിവ പങ്കിടുക, ഒരു സുഹൃത്തിനോ നിരവധി ആളുകൾക്കോ‌ സന്ദേശങ്ങൾ അയയ്‌ക്കുക, നിങ്ങളുടെ പ്രൊഫൈലിൽ ഇവന്റുകൾ അല്ലെങ്കിൽ ഗ്രൂപ്പുകൾ സൃഷ്‌ടിക്കുകയോ ഉള്ളടക്കം ചേർക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ. Facebook-ൽ കൂടുതൽ ആഴത്തിലുള്ളതും ആകർഷണീയവുമായ‌‌ ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനും പങ്കിടുന്നതിനുമായി ഓഗ്‌മെന്റഡ്‌ റിയാലിറ്റിയും 360 വീഡിയോയും പോലുള്ള സാങ്കേതിക വിദ്യ ആളുകൾക്ക് ഉപയോഗിക്കുന്നതിന് പുതിയ മാർഗ്ഗങ്ങൾ ഞങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്, അതിൽ തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
നിങ്ങളിൽ താൽപ്പര്യം ജനിപ്പിച്ചേക്കാവുന്ന ഉള്ളടക്കം, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്നു:
Facebook, മറ്റ് Facebook ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്ന നിരവധി ബിസിനസ്സുകളും സംഘടനകളും ഓഫർ ചെയ്യുന്ന ഉള്ളടക്കം, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്നതിനായി ഞങ്ങൾ നിങ്ങളെ പരസ്യങ്ങൾ, ഓഫറുകൾ, സ്‌പോൺസർ ചെയ്‌ത മറ്റ്‌‌‌ ഉള്ളടക്കം എന്നിവ കാണിക്കും. ഞങ്ങളുടെ പങ്കാളികൾ‌ അവരുടെ ഉള്ളടക്കം നിങ്ങളെ കാണിക്കുന്നതിനായി ഞങ്ങൾക്ക് ‌പണം നൽകുന്നു, നിങ്ങളിലേക്കെത്തുന്ന സ്‌പോൺസർ ചെയ്‌ത ഉള്ളടക്കം, ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ കാണുന്ന മറ്റെല്ലാ കാര്യങ്ങളും പോലെ, നിങ്ങളെ സംബന്ധിച്ച് പ്രസക്തവും ഉപയോഗപ്രദവുമായിരിക്കുന്ന തരത്തിൽ ഞങ്ങൾ സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നു.
ദോഷകരമായ പെരുമാറ്റരീതി ചെറുത്ത് നമ്മുടെ കമ്മ്യൂണിറ്റിയെ പരിരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു:
സുരക്ഷിതത്വം തോന്നിയാൽ മാത്രമേ ആളുകൾ Facebook-ൽ കമ്മ്യൂണിറ്റികൾ സൃഷ്‌ടിക്കൂ. ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ദുരുപയോഗം, മറ്റുള്ളവർക്കെതിരായ ദ്രോഹകരമായ പെരുമാറ്റരീതി, പിന്തുണ നൽകാനോ നമ്മുടെ കമ്മ്യൂണിറ്റിയെ പരിരക്ഷിക്കാനോ ഞങ്ങൾക്ക് കഴിഞ്ഞേക്കാവുന്ന സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി, ഞങ്ങൾ, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന ടീമുകളെ ലോകമെമ്പാടുമായി നിയോഗിക്കുകയും അതിനായി നൂതന സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു. ഇത് പോലുള്ള ഉള്ളടക്കത്തെ കുറിച്ചോ ‌പെരുമാറ്റരീതിയെ കുറിച്ചോ അറിയാനിടയാവുകയാണെങ്കിൽ ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കും - ഉദാഹരണത്തിന്‌, സഹായം നൽകുകയോ ഉള്ളടക്കം നീക്കംചെയ്യുകയോ ‌ചില ഫീച്ചറുകളിലേക്ക്‌‌ ആക്‌സസ് തടയുകയോ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയോ നിയമ നിർവ്വഹണ വിഭാഗത്തെ ബന്ധപ്പെടുകയോ ചെയ്യുന്നതാണ്. ഞങ്ങളുടെ ഏതെങ്കിലുമൊരു ഉൽപ്പന്നം ഉപയോഗിച്ച് ആരെങ്കിലും ദുരുപയോഗമോ ദ്രോഹകരമായ പെരുമാറ്റരീതിയോ നടത്തുന്നതായി കണ്ടെത്തിയാൽ മറ്റ് Facebook കമ്പനികളുമായി ഞങ്ങൾ ഡാറ്റ പങ്കിടുന്നതാണ്.
സുരക്ഷിതവും പ്രായോഗികവുമായ സേവനങ്ങൾ എല്ലാവർക്കും നൽകുന്നതിന് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു:
കൃത്രിമ ബുദ്ധി, മെഷീൻ ലേണിംഗ് സിസ്‌റ്റങ്ങൾ, പ്രതീതി യാഥാർത്ഥ്യം മുതലായ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു - അതിലൂടെ ശാരീരിക ശേഷിയോ സ്ഥലവ്യത്യാസങ്ങളോ കണക്കിലെടുക്കാതെ തന്നെ ആളുകൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, കാഴ്‌ച വൈകല്യമുള്ള ആളുകൾക്ക് Facebook-ലോ Instagram-ലോ പങ്കിട്ട ഫോട്ടോകളിലോ വീഡിയോകളിലോ ഉള്ളത് എന്താണെന്നോ ആരാണെന്നോ മനസ്സിലാക്കാൻ ഇതുപോലുള്ള സാങ്കേതികവിദ്യ സഹായിക്കുന്നു. കൂടുതൽ ആളുകൾക്ക് ഇന്റർനെറ്റ് ആക്‌സസ് പരിമിതമായ പ്രദേശങ്ങളിലും കണക്‌റ്റുചെയ്യാൻ സഹായിക്കുന്ന അതിനൂതനമായ നെറ്റ്‌വർക്കും ആശയവിനിമയ സാങ്കേതികവിദ്യയും ഞങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. കമ്മ്യൂണിറ്റിയ്‌ക്കും ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ പൂർണ്ണതയ്‌ക്കും ഹാനികരമായേക്കാവുന്ന അധിക്ഷേപിക്കുന്നതും അപകടകരവുമായ പ്രവർത്തനങ്ങൾ കണ്ടെത്താനും നീക്കംചെയ്യാനുമുള്ള ഞങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനുള്ള യാന്ത്രിക സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ സേവനങ്ങൾ മികച്ചതാക്കാനുള്ള മാർഗ്ഗങ്ങൾ ഗവേഷണം ചെയ്യുന്നു:
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താൻ ഗവേഷണത്തിലേർപ്പെടുകയും മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കൈവശമുള്ള ഡാറ്റ വിശകലനം ചെയ്‌ത് ആളുകൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുകയാണ് ഇത് ചെയ്യാൻ ഞങ്ങൾ അവലംബിക്കുന്ന ഒരു മാർഗ്ഗം. നിങ്ങൾക്ക് ഞങ്ങളുടെ ചില ഗവേഷണ ഉദ്യമങ്ങളെക്കുറിച്ച് കൂടുതലറിയാം.
Facebook കമ്പനി ഉൽപ്പന്നങ്ങളിലുടനീളം സ്ഥിരതയുള്ളതും തടസ്സരഹിതവുമായ അനുഭവം ലഭ്യമാക്കുന്നു:
ആളുകളേയും ഗ്രൂപ്പുകളും ബിസിനസ്സുകളും ഓർഗനൈസേഷനുകളും നിങ്ങൾക്ക് പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളും കണ്ടെത്താനും അവയുമായി ബന്ധപ്പെടാനും ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുപയോഗിക്കുന്ന വിവിധ Facebook കമ്പനി ഉൽപ്പന്നങ്ങളിൽ ഉടനീളം സ്ഥിരതയുള്ളതും തടസ്സരഹിതവുമായ അനുഭവം ലഭ്യമാക്കുന്ന തരത്തിലാണ് ഞങ്ങൾ ഞങ്ങളുടെ സിസ്‌റ്റങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ഉദാഹരണത്തിന്, Facebook-ൽ നിങ്ങൾ ഇടപഴകുന്ന ആളുകളുമായി Instagram-ലോ Messenger-ലോ കണക്‌റ്റുചെയ്യുന്നത് എളുപ്പമാക്കാനായി അവരെക്കുറിച്ചുള്ള ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നു, ഒപ്പം നിങ്ങൾ Facebook-ൽ പിന്തുടരുന്ന ഒരു ബിസിനസ്സുമായി Messenger-ൽ ആശയവിനിമയം നടത്താൻ നിങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്യുന്നു.
ലോകത്ത്‌ എവിടെ നിന്നും ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്നു:
ഞങ്ങളുടെ ആഗോള സേവനം പ്രാവർത്തികമാക്കുന്നതിന്, നിങ്ങൾ താമസിക്കുന്ന രാജ്യത്തിന് പുറത്തുള്ളവ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഡാറ്റാ സെന്ററുകളിൽ ഉള്ളടക്കവും ഡാറ്റയും സംഭരിക്കുകയും കൈമാറുകയും വേണം. ഈ സൗകര്യങ്ങൾ കൈകാര്യം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് Facebook, Inc., Facebook Ireland Limited, എന്നിവയോ അതിന്റെ അംഗീകൃത സ്ഥാപനങ്ങളോ ആയിരിക്കും.

2. ഞങ്ങളുടെ ഡാറ്റ നയവും നിങ്ങളുടെ സ്വകാര്യതാ താൽപ്പര്യങ്ങളും

മുകളിൽ വിശദമാക്കിയിരിക്കുന്ന സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നതിനായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഡാറ്റ ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന് ഞങ്ങളുടെ ഡാറ്റാ നയത്തിൽ നിന്ന് മനസ്സിലാക്കാനാകും.
നിങ്ങളുടെ ക്രമീകരണങ്ങളിൽ ലഭ്യമാവുന്ന സ്വകാര്യത തിരഞ്ഞെടുപ്പുകൾ അവലോകനം ചെയ്യാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

3. Facebook-നോടും നമ്മുടെ കമ്മ്യൂണിറ്റിയോടുമുള്ള നിങ്ങളുടെ പ്രതിബദ്ധതകൾ

ഞങ്ങളുടെ ദൗത്യം മുന്നോട്ടുകൊണ്ടുപോവാൻ സഹായിക്കുന്നതിന് നിങ്ങൾക്കും മറ്റുള്ളവർക്കും ഈ സേവനങ്ങൾ ലഭ്യമാക്കുന്നു. അതിന് പകരമായി, നിങ്ങൾ ഇനിപ്പറയുന്ന ചുമതലകളേറ്റെടുക്കണം:
1. ആർക്കൊക്കെ Facebook ഉപയോഗിക്കാനാവും
ആളുകൾ അവരുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും ഉറച്ച് നിൽക്കുകയാണെങ്കിൽ നമ്മുടെ സമൂഹം കൂടുതൽ സുരക്ഷിതവും ഉത്തരവാദിത്വവുമുള്ളതുമായി മാറും. ആ കാരണത്താൽ, നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യേണ്ടതുണ്ട്:
  • ദൈനംദിന ജീവിതത്തിൽ നിങ്ങൾ ഉപയോഗിക്കുന്ന നിങ്ങളുടെ ശരിയായ പേര് തന്നെ ഉപയോഗിക്കണം.
  • നിങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകണം.
  • ഒരു അക്കൗണ്ട് മാത്രം സൃഷ്‌ടിക്കുകയും (നിങ്ങളുടേതായി) വ്യക്തിപരമായ ആവശ്യങ്ങൾക്ക് നിങ്ങളുടെ ടൈംലൈൻ തന്നെ ഉപയോഗിക്കുകയും ചെയ്യുക.
  • നിങ്ങളുടെ പാസ്‌വേഡ് പങ്കിടുകയോ മറ്റുള്ളവർക്ക് നിങ്ങളുടെ Facebook അക്കൗണ്ടിലേക്ക് ആക്‌സസ് നൽകുകയോ മറ്റൊരാൾക്ക് നിങ്ങളുടെ അക്കൗണ്ട് കൈമാറുകയോ ചെയ്യരുത്.(ഞങ്ങളുടെ അനുമതിയില്ലാതെ)
ഞങ്ങൾ എല്ലാവർക്കും Facebook ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്ക് Facebook ഉപയോഗിക്കാനാവില്ല:
  • നിങ്ങളുടെ പ്രായം 13 വയസിൽ താഴെയാണെങ്കിൽ.
  • നിങ്ങളൊരു ലൈംഗിക കുറ്റവാളിയായി വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ.
  • ഞങ്ങളുടെ നിബന്ധനകളുടെയോ നയങ്ങളുടെയോ ലംഘനം കാരണം മുമ്പ് ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ.
  • ബാധകമായ നിയമങ്ങൾ പ്രകാരം ഞങ്ങളുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ സോഫ്‌റ്റ്‌വെയറോ സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ.
2. നിങ്ങൾക്ക് Facebook-ൽ എന്തൊക്കെ കാര്യങ്ങൾ പങ്കിടാനും ചെയ്യാനും കഴിയും
ആളുകൾ Facebook സ്വയം ആവിഷ്‌ക്കരിക്കാനും അവർക്ക് പ്രാധാന്യമുള്ള ഉള്ളടക്കം പങ്കിടാനും ഉപയോഗിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ അത് മറ്റുള്ളവരുടെ സുരക്ഷയും ക്ഷേമവും കമ്മ്യൂണിറ്റിയുടെ സമഗ്രതയും തടസ്സപ്പെടുത്തിക്കൊണ്ടാവരുത്. അതിനാൽ ചുവടെ വിവരിച്ചിരിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ നിങ്ങളിൽ നിന്ന് ഉണ്ടാവില്ലെന്ന് സമ്മതിക്കുന്നു (അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നതിന് മറ്റുള്ളവർക്ക് സൗകര്യമൊരുക്കുകയോ പിന്തുണ നൽകുകയോ ചെയ്യില്ലെന്ന്):
  1. ഇനിപ്പറയുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാനോ പങ്കിടാനോ നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്:
  2. വൈറസുകളോ ദ്രോഹകരമായ കോഡോ അപ്‌ലോഡുചെയ്യുകയോ ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ശരിയായ പ്രവർത്തനത്തെയോ രൂപത്തെയോ ദുർബലമാക്കുകയോ ക്ഷമതയെ ബാധിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും പ്രവർത്തനം ചെയ്യുകയോ അരുത്.
  3. നിങ്ങൾ ഓട്ടോമേറ്റഡ് ഉപാധികളിലൂടെ (ഞങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ) ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ നിന്ന് ഡാറ്റ ആക്‌‌സസ്സ് ചെയ്യാനോ ശേഖരിക്കാനോ അല്ലെങ്കിൽ നിങ്ങൾക്ക് ആക്സസ് ചെയ്യാൻ അനുമതിയില്ലാത്ത ഡാറ്റ ആക്സസ്സുചെയ്യാൻ ശ്രമിക്കാനോ പാടില്ല.
ഈ വ്യവസ്ഥകൾ ലംഘിച്ചാൽ, ഞങ്ങൾക്ക് നിങ്ങൾ പങ്കിട്ട ഉള്ളടക്കം നീക്കംചെയ്യാനും ബാധകമെങ്കിൽ, ചുവടെ വിവരിച്ചിരിക്കുന്ന കാരണങ്ങളാൽ നിങ്ങളുടെ അക്കൗണ്ടിനെതിരെ നടപടികളെടുക്കാനും കഴിയും. മറ്റ് ആളുകളുടെ ബൗദ്ധിക സ്വത്തവകാശം നിങ്ങൾ ആവർത്തിച്ച് ലംഘിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുന്നതാണ്.
ഉചിതമായിടത്ത്, ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാൽ നിങ്ങളുടെ ഉള്ളടക്കം നീക്കംചെയ്യുമെന്ന് അറിയിക്കന്നുള്ള നടപടികൾ കൈക്കൊള്ളുന്നതാണ്. എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾക്ക് അറിയിപ്പ് നൽകാൻ കഴിഞ്ഞേക്കില്ല, ഉദാഹരണത്തിന് നിയമപ്രകാരം അങ്ങനെ ചെയ്യുന്നതിൽ നിന്ന് ഞങ്ങളെ തടഞ്ഞിരിക്കുന്നതോ ഞങ്ങളുടെ കമ്മ്യൂണിറ്റിയെയോ ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ സമഗ്രതയെയോ ദോഷകരമായി ബാധിക്കുന്നതോ ആയ സാഹചര്യങ്ങളിൽ.
ഞങ്ങളുടെ കമ്മ്യൂണിറ്റിയ്‌ക്ക് പിന്തുണ നൽകുന്നതിന് നിങ്ങളുടെ അവകാശങ്ങൾ (ബൗദ്ധിക സ്വത്തവകാശങ്ങൾ ഉൾപ്പെടെ) അല്ലെങ്കിൽ ഞങ്ങളുടെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നതായി നിങ്ങൾ കരുതുന്ന‌ പെരുമാറ്റമോ ഉള്ളടക്കമോ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ‌ അഭ്യർത്ഥിക്കുന്നു.
3. ഞങ്ങൾക്ക് നിങ്ങൾ നൽകുന്ന അനുമതി
ഞങ്ങളുടെ സേവനങ്ങൾ നൽകാൻ ഞങ്ങൾക്ക് നിങ്ങളിൽ നിന്ന് ചില അനുമതികൾ ആവശ്യമാണ്:
  1. നിങ്ങൾ സൃഷ്‌ടിക്കുന്നതും പങ്കിടുന്നതുമായ ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള അനുമതി: Facebook-ലും മറ്റ് Facebook ഉൽപ്പന്നങ്ങളിലും നിങ്ങൾ സൃഷ്ടിക്കുന്നതും പങ്കിടുന്നതുമായ ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം നിങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കും, ഈ നിബന്ധനകളിൽ ഉള്ളതൊന്നും നിങ്ങളുടെ ഉള്ളടക്കത്തിന്മേൽ നിങ്ങൾക്കുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്നില്ല. ആഗ്രഹിക്കുന്നിടത്തെല്ലാം നിങ്ങളുടെ ഉള്ളടക്കം മറ്റൊരാളുമായി പങ്കിടാൻ നിങ്ങൾക്ക് സ്വാതന്ത്യ്രമുണ്ടായിരിക്കും. എന്നിരുന്നാലും, ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന്‌,ആ ഉള്ളടക്കം ഉപയോഗിക്കാൻ നിങ്ങൾ ഞങ്ങൾക്ക് ചില നിയമപരമായ അനുമതി‌കൾ നൽകേണ്ടതുണ്ട്.
    പ്രത്യേകിച്ചും, ബൗദ്ധിക സ്വത്തവകാശങ്ങൾ മുഖേന പരിരക്ഷിച്ചിരിക്കുന്ന ഞങ്ങളുടെ ഉൽപ്പന്നത്തെ കുറിച്ചുള്ളതോ അതുമായി ബന്ധപ്പെട്ടതോ ആയ ഉള്ളടക്കം (ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകൾ പോലുള്ളവ) നിങ്ങൾ പങ്കിടുമ്പോൾ/ പോസ്‌റ്റുചെയ്യുമ്പോൾ/ അപ്‌ലോഡുചെയ്യുമ്പോൾ ഹോസ്‌റ്റുചെയ്യാനും ഉപയോഗിക്കാനും വിതരണം ചെയ്യാനും ‌പരിഷ്‌കരിക്കാനും കൈകാര്യം ചെയ്യാനും പകർത്താനും പരസ്യമായി അവതരിപ്പിക്കാനും അല്ലെങ്കിൽ ദൃശ്യമാക്കാനും വിവർത്തനം ചെയ്യാനും നിങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ച്‌‌ ഇതര വർക്കുകൾ സൃഷ്‌ടിക്കാനും കഴിയുന്ന സവിശേഷമായ പരിധിയില്ലാത്തതും, കൈമാറ്റം ചെയ്യാൻ കഴിയുന്നതും ഉപലൈസൻസുകൾ നൽകാൻ കഴിയുന്നതും റോയൽറ്റി രഹിതവുമായ ആഗോള ലൈസൻസിന് നിങ്ങൾ അനുമതി നൽകുന്നു.(നിങ്ങളുടെസ്വകാര്യത, അപേക്ഷ ക്രമീകരണത്തിന്‌ അനുസൃതമായി). ഇതിന്റെ അർത്ഥം ഉദാഹരണമായി, നിങ്ങൾ Facebook-ൽ ഒരു ഫോട്ടോ പങ്കിടുകയാണെങ്കിൽ, അത് ‌സംഭരിക്കാനും പകർത്താനും നിങ്ങൾ ഉപയോഗിക്കുന്ന ഞങ്ങളുടെ സേവനത്തിനോ മറ്റ് Facebook ഉൽപ്പന്നങ്ങൾക്കോ പിന്തുണ നൽകുന്ന സേവന ദാതാക്കൾ പോലുള്ളവരുമായി അത് പങ്കിടാനും (ഇവിടെയും നിങ്ങളുടെ ക്രമീകരണത്തിന്‌ അനുസൃതമായി) നിങ്ങൾ അനുമതി നൽകുന്നു എന്നാണ്.
    നിങ്ങളുടെ ഉള്ളടക്കം അല്ലെങ്കിൽ അക്കൗണ്ട്‌ ഇല്ലാതാക്കുന്നതിലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ലൈസൻസ് അവസാനിപ്പിക്കാൻ കഴിയും. ഉള്ളടക്കം ഇല്ലാതാക്കിയതിന് ശേഷവും, സാങ്കേതിക കാരണങ്ങളാൽ അവ, പരിമിതമായ സമയത്തേക്ക്‌ ബാക്കപ്പ് പകർപ്പുകളിൽ തുടർന്നും നിലനിൽക്കാനിടയുണ്ടെന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടതാണ്. (മറ്റ് ഉപയോക്താക്കൾക്ക് അത് ദൃശ്യമാവുകയില്ലെങ്കിലും). മാത്രമല്ല, ഉള്ളടക്കം നിങ്ങൾ മറ്റുള്ളവരുമായി പങ്കിടുകയും അവർ അത് ഇല്ലാതാക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെങ്കിൽ, നിങ്ങൾ ഇല്ലാതാക്കുന്ന‌ ഉള്ളടക്കം തുടർന്നും ദൃശ്യമാവാനിടയുണ്ട്.
  2. നിങ്ങളുടെ പേര്‌, പ്രൊഫൈൽ ചിത്രം, പരസ്യങ്ങളുടെയും സ്‌പോൺസർ ചെയ്‌ത‌ ഉള്ളടക്കത്തിന്റെയും കാര്യത്തിൽ നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ‌ ഉപയോഗിക്കാനുള്ള അനുമതി: നിങ്ങളുടെ പേരും പ്രൊഫൈൽ ചിത്രവും ഉൽപ്പന്നങ്ങളിൽ ഉടനീളം ഞങ്ങൾ ദൃശ്യമാക്കുന്ന പരസ്യങ്ങൾ, ഓഫറുകൾ, സ്‌പോൺസർ ചെയ്‌ത‌ മറ്റ് ഉള്ളടക്കം എന്നിവയെ തുടർന്ന് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് Facebook-ൽ നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും യാതൊന്നും പകരം നൽകാതെ തന്നെ ഉപയോഗിക്കാൻ നിങ്ങൾ ഞങ്ങൾക്ക് അനുമതി നൽകുന്നു. ഉദാഹരണമായി, പരസ്യം നൽകിയ ഒരു ഇവന്റിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്നോ Facebook-ൽ പരസ്യങ്ങൾ ദൃശ്യമാക്കാൻ ഞങ്ങൾക്ക് പണം നൽകിയിരിക്കുന്ന ഒരു ബ്രാൻഡിന്റെ ‌പേജ്‌ നിങ്ങൾ ലൈക്കുചെയ്‌തിട്ടുണ്ടെന്നോ ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ അറിയിച്ചേക്കാം. Facebook-ൽ നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ കാണാൻ നിങ്ങൾ അനുമതി നൽകിയിട്ടുള്ളവർക്ക് മാത്രമേ ഇതുപോലുള്ള ‌പരസ്യങ്ങൾ കാണാനാവൂ. നിങ്ങളുടെ പരസ്യ ക്രമീകരണങ്ങൾ, മുൻഗണനകൾ എന്നിവയെ കുറിച്ച്കൂടുതലറിയാം.
  3. നിങ്ങൾ ഉപയോഗിക്കുന്ന അല്ലെങ്കിൽ ഡൗൺലോഡുചെയ്യുന്ന‌ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുചെയ്യാനുള്ള അനുവാദം: ഞങ്ങളുടെ സോഫ്‌റ്റ്‌വെയർ ഡൗൺലോഡുചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ അവ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനും തുടർന്ന് വികസിപ്പിക്കുന്നതിനുമായി അപ്‌ഗ്രേഡുകൾ, അപ്‌ഡേറ്റുകൾ, അധിക ഫീച്ചറുകൾ എന്നിവ ഡൗൺലോഡുചെയ്‌ത് ഇൻസ്‌റ്റാൾ ചെയ്യാൻ നിങ്ങൾ ഞങ്ങൾക്ക്‌ അനുമതി നൽകുന്നു.
4. ഞങ്ങളുടെ ബൗദ്ധിക സ്വത്ത്‌ ഉപയോഗത്തിലുള്ള നിയന്ത്രണങ്ങൾ
ഞങ്ങളുടെ പക്കലുള്ളതും ഉൽപ്പന്നങ്ങളിൽ ലഭ്യമാക്കിയിട്ടുള്ളതുമായ ബൗദ്ധിക സ്വത്തവകാശങ്ങളുള്ള ഉള്ളടക്കം (ഉദാഹരണത്തിന്, ഞങ്ങൾ നൽകുന്ന ചിത്രങ്ങളോ ഡിസൈനുകളോ വീഡിയോകളോ ശബ്‌ദങ്ങളോ പോലുള്ള ഉള്ളടക്കം നിങ്ങൾ സൃഷ്‌ടിക്കുന്ന ഉള്ളടക്കത്തിൽ ചേർക്കുകയോ Facebook-ൽ പങ്കിടുകയോ ചെയ്യുക യാണെങ്കിൽ) നിങ്ങൾ ഉപയോഗിക്കുക യാണെങ്കിൽ, ആ ഉള്ളടക്കത്തിന്റെ പൂർണ്ണമായ അവകാശം ഞങ്ങളുടെ കൈവശം തന്നെ സൂക്ഷിക്കും (പക്ഷേ നിങ്ങളുടേതല്ല). ഞങ്ങളുടെ ബ്രാൻഡ് ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയ അനുമതി അല്ലെങ്കിൽ ഞങ്ങൾ മുൻകൂറായി എഴുതി നൽകിയ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഞങ്ങളുടെ പകർപ്പവകാശങ്ങളോ വ്യാപാരമുദ്രകളോ (അല്ലെങ്കിൽ സമാനമായ മറ്റ് മുദ്രകളോ) നിങ്ങൾക്ക് ഉപയോഗിക്കാനാവൂ. പരിഷ്‌കരിക്കാനോ അനുകരിച്ചുകൊണ്ട് മറ്റ് സൃഷ്‌ടികളുണ്ടാക്കാനോ ഡീകമ്പൈൽ ചെയ്യാനോ അല്ലെങ്കിൽ ഞങ്ങളിൽ നിന്നും സോഴ്‌സ് കോഡ് എക്‌സ്‌ട്രാക്‌റ്റ് ചെയ്യാൻ ശ്രമിക്കാനോ നിങ്ങൾക്ക് ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി (അല്ലെങ്കിൽ ഓപ്പൺ സോഴ്‌സ് ലൈസൻസിന് കീഴിലുള്ള അനുമതി) ഉണ്ടായിരിക്കണം.

4. അധിക വ്യവസ്ഥകൾ

1. ഞങ്ങളുടെ നിബന്ധനകളിൽ മാറ്റം വരുത്തുന്നു
നിങ്ങൾക്കും ഞങ്ങളുടെ കമ്മ്യൂണിറ്റിക്കും ഞങ്ങളുടെ ഉത്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ സേവനങ്ങൾ മെച്ചപ്പെടുത്താനും ഫീച്ചറുകൾ സൃഷ്‌ടിക്കാനും തുടർച്ചയായി പരിശ്രമിക്കുന്നു അതിന്റെ ഫലമായി, ഞങ്ങളുടെ സേവനങ്ങളും പ്രവൃത്തികളും കൃത്യമായി പ്രതിഫലിപ്പിക്കുന്നതിന് ഞങ്ങളുടെ ഈ നിബന്ധനകൾ കാലാനുക്രമമായി അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്. നിയമം ആവശ്യപ്പെടുന്ന മറ്റൊരു സാഹചര്യമില്ലെങ്കിൽ, ഞങ്ങൾ ഈ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് നിങ്ങളെ അറിയിക്കുകയും (ഉദാഹരണത്തിന്, ഇമെയിലിലൂടെയോ ഞങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെയോ) അവ ബാധകമാകുന്നതിന് കുറഞ്ഞത് 30 ദിവസം മുമ്പ്‌ നിങ്ങൾക്ക് അത് അവലോകനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യും. മാറ്റങ്ങൾ വരുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്ന ശേഷം നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടരുകയാണെങ്കിൽ നിങ്ങളത് പാലിക്കാൻ ബാധ്യസ്ഥരാണ്.
നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ മാറ്റങ്ങൾ വരുത്തിയ ഞങ്ങളുടെ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലും ഇനി Facebook കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ താൽപ്പര്യമില്ലെങ്കിലും എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അക്കൗണ്ട് ഇല്ലാതാക്കാൻ കഴിയും.
2. അക്കൗണ്ട് താൽക്കാലികമായി നിർത്തിവയ്‌ക്കൽ അല്ലെങ്കിൽ അവസാനിപ്പിക്കൽ
വ്യക്തികൾക്ക് യാതൊരുവിധ തടസങ്ങളുമില്ലാതെ സുരക്ഷിതമായി തങ്ങളുടെ ആത്മപ്രകാശനത്തിനൊപ്പം അഭിപ്രായങ്ങളും ആശയങ്ങളും പങ്കിടാനുമുള്ള ഒരു വേദിയായി Facebook നിലനിൽക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
നിങ്ങൾ പ്രത്യേകിച്ച് ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾഉൾപ്പെടെ ഞങ്ങളുടെ നിബന്ധനകളോ നയങ്ങളോ വ്യക്തമായോ ഗൗരവതരമായോ ആവർത്തിച്ചോ ലംഘിച്ചതായി നിർണ്ണയിച്ചാൽ, ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായോ ശാശ്വതമായോ പ്രവർത്തനരഹിതമാക്കിയേക്കാം. നിയമപ്രകാരം ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി നിർത്തുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യാം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അടുത്ത തവണ നിങ്ങൾ അക്കൗണ്ടിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ അതേക്കുറിച്ച് നിങ്ങളെ അറിയിക്കും. നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയെങ്കിൽ നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങളെക്കുറിച്ചും നിങ്ങളുടെ അക്കൗണ്ട് അബദ്ധവശാൽ പ്രവർത്തനരഹിതമാക്കിയെന്ന് കരുതുന്നെങ്കിൽ ഞങ്ങളെ എങ്ങനെ ബന്ധപ്പെടാനാകുമെന്നും കൂടുതലറിയുക.
അക്കൗണ്ട്, നിങ്ങൾ ഇല്ലാതാക്കുകയോ ഞങ്ങൾ പ്രവർത്തനരഹിതമാക്കുകയോ ചെയ്‌താൽ, ഈ നിബന്ധനകൾ പ്രകാരം നിങ്ങളും ഞങ്ങളും തമ്മിലുള്ള ഉടമ്പടി റദ്ദാക്കുന്നതായിരിക്കും, എങ്കിലും ഇനിപ്പറയുന്ന വ്യവസ്ഥകൾ തുടർന്നും നിലനിൽക്കും: 3, 4.2-4.5
3. ബാധ്യതകളിലുള്ള നിയന്ത്രണം
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് നൽകുന്നതിനും സുരക്ഷിതവും പിശക് ഇല്ലാത്തതുമായ സാഹചര്യത്തിൽ നിലനിർത്തുന്നതിനും വേണ്ടി ഞങ്ങൾ ഉചിതമായ ശ്രദ്ധയും വൈദഗ്ദ്ധ്യവും ഉപയോഗിക്കുമെങ്കിലും, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ തടസ്സങ്ങളോ കാലതാമസമോ ന്യൂനതകളോ കൂടാതെ എല്ലായ്‌പ്പോഴും പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകാനാവില്ല. ഉചിതമായ വൈദഗ്ദ്ധ്യത്തോടും ശ്രദ്ധയോടുമാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെങ്കിലും ഇനിപ്പറയുന്നവയ്‌ക്കുള്ള ബാധ്യത ഞങ്ങൾ ഏറ്റെടുക്കുനതല്ല: ഞങ്ങൾ ഈ നിബന്ധനകൾ ലംഘിക്കുന്നത് കാരണമോ ഞങ്ങളുടെ പ്രവർത്തനങ്ങൾ മൂലമോ അല്ലാതെ സംഭവിക്കുന്ന നഷ്‌ടങ്ങൾ; ഈ നിബന്ധനകൾ പ്രാബല്യത്തിലാക്കിയ സമയത്ത് നിങ്ങൾക്കോ ഞങ്ങൾക്കോ മുൻകൂട്ടി കാണാനാകാത്ത നഷ്‌ടങ്ങൾ; ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ നിങ്ങൾ കണ്ടേക്കാവുന്ന കുറ്റകരമായതോ ഉചിതമല്ലാത്തതോ അശ്ലീലമായതോ നിയമവിരുദ്ധമായതോ മറ്റുള്ളവർ പോസ്റ്റ് ചെയ്ത അധിക്ഷേപകരമായതോ ആയ ഉള്ളടക്കത്തിന്റെ; ഞങ്ങളുടെ യുക്തിസഹമായ നിയന്ത്രണത്തിനപ്പുറമുള്ള ഇവന്റുകൾ.
മുകളിൽ പറഞ്ഞിരിക്കുന്നവയിൽ നിന്ന് ഞങ്ങളുടെ അശ്രദ്ധ കാരണമുണ്ടാവുന്ന മരണം, വ്യക്തിപരമായ പരിക്ക് അല്ലെങ്കിൽ വഞ്ചനാപരമായി തെറ്റായി വിവരം നൽകൽ എന്നിവ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല. നിയമപ്രകാരം ചെയ്യാൻ അനുമതിയില്ലാത്ത മറ്റെന്തെങ്കിലും കാര്യങ്ങൾ കാരണം ഞങ്ങൾ ഏറ്റെടുക്കേണ്ട ബാധ്യത ഇത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല.
4. തർക്കങ്ങൾ
നിങ്ങളും ഞങ്ങളും തമ്മിലുള്ള തർക്കങ്ങൾ കുറയ്‌ക്കുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടി വ്യക്തമായ നിയമങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഒരു തർക്കമുണ്ടാവുകയാണെങ്കിൽ, അതിനുള്ള പരിഹാരം എവിടെയാണെന്നും ഏതെല്ലാം നിയമങ്ങളാണ് ബാധകമാവുകയെന്നും മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് എപ്പോഴും ഉപകാരപ്രദമാണ്.
നിങ്ങൾ ഒരു ഉപഭോക്താവായിരിക്കുകയും യൂറോപ്യൻ യൂണിയനിലെ അംഗ സംസ്ഥാനത്തിൽ സ്ഥിരതാമസക്കാരനുമാണെങ്കിൽ, ഈ നിബന്ധനകളിൽ നിന്നോ Facebook ഉൽപ്പന്നങ്ങളിൽ നിന്നോ അല്ലെങ്കിൽ ഇവയുമായി ബന്ധപ്പെട്ടോ ഞങ്ങൾക്കെതിരെ വരുന്ന ഏതൊരു അവകാശവാദത്തിനോ വ്യവഹാര കാരണത്തിനോ തർക്കത്തിനോ അംഗ സംസ്ഥാനത്തെ നിയമങ്ങൾ ബാധകമാകുന്നതാണ് ("അവകാശവാദം"), ഒപ്പം അവകാശവാദത്തിൽ നിയമാധികാരമുള്ള ആ അംഗ സംസ്ഥാനത്തെ ഏതെങ്കിലും തർക്കപരിഹാര കോടതിയിൽ തന്നെ നിങ്ങളുടെ അവകാശവാദം പരിഹരിക്കേണ്ടതാണ്. മറ്റെല്ലാ സാഹചര്യങ്ങളിലും, റിപ്പബ്ലിക് ഓഫ് അയർലാന്റിലെ ഉചിതമായ കോടതിയിൽ അവകാശവാദം പരിഹരിക്കുമെന്നും ഐറിഷ് നിയമമായിരിക്കും നിയമവ്യവസ്ഥകളുടെ വൈരുദ്ധ്യത്തെ കണക്കിലെടുക്കാതെ തന്നെ ഈ നിബന്ധനകളും അവകാശവാദവും നിയന്ത്രിക്കുകയെന്നതും നിങ്ങൾ സമ്മതിക്കുന്നു.
5. മറ്റുള്ളവ
  1. ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച് നിങ്ങളും Facebook അയർലാന്റ് ലിമിറ്റഡും തമ്മിലുള്ള മുഴുവൻ ഉടമ്പടികളുടെയും ഒരു സമഗ്ര രൂപമാണ് ഈ നിബന്ധനകൾ (മുമ്പ് ഔദ്യോഗികമായി അവകാശങ്ങളുടേയും ഉത്തരവാദിത്തങ്ങളുടേയും ‌പ്രസ്‌താവന എന്നറിയപ്പെട്ടിരുന്നു). ഇവ എല്ലാ മുൻ ഉടമ്പടികളേയും അസാധുവാക്കുന്നതാണ്.
  2. ഞങ്ങൾ ലഭ്യമാക്കുന്ന ‌ചില ഉൽപ്പന്നങ്ങളെ നിയന്ത്രിക്കുന്നതിന് അനുബന്ധ നിബന്ധനകളും ഉണ്ടായിരിക്കും. നിങ്ങൾ ആ ഉൽപ്പന്നങ്ങളിലേതെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുമായുള്ള ഞങ്ങളുടെ ഉടമ്പടിയുടെ ഭാഗമായി മാറുന്ന അനുബന്ധ നിബന്ധനകൾ അംഗീകരിക്കുന്നതിനുള്ള ഒരു അവസരം നിങ്ങൾക്ക് നൽകുന്നതായിരിക്കും. ഉദാഹരണത്തിന്, പരസ്യങ്ങൾ വാങ്ങൽ, ഉൽപ്പന്നങ്ങൾ വിൽക്കൽ, ആപ്‌സ് ‌വികസിപ്പിക്കൽ, നിങ്ങളുടെ ബിസിനസ്സിനായി ഒരു ഗ്രൂപ്പോ പേജോ വികസിപ്പിക്കൽ അല്ലെങ്കിൽ ഞങ്ങളുടെ മൂല്യനിർണ്ണയ സേവനങ്ങൾ ഉപയോഗിക്കൽ എന്നിവ പോലുള്ള വാണിജ്യപര്യമോ ബിസിനസ്സ് ആവശ്യങ്ങൾക്കോ വേണ്ടി ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആക്‌സസ്സുചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ ഞങ്ങളുടെ വാണിജ്യ നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട്. സംഗീതം ഉൾപ്പെടുന്ന ഉള്ളടക്കം ‌പോസ്‌റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്യുകയാണെങ്കിൽ, ഞങ്ങളുടെ സംഗീത മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. അനുബന്ധ ‌നിബന്ധനകളെന്തെങ്കിലും ഇവിടെ പറയുന്ന നിബന്ധനകളുമായി പൊരുത്തപ്പെടാതെവരുമ്പോൾ, അനുബന്ധ ‌നിബന്ധനകൾ ക്കായിരിക്കും ഇവിടെ മുൻഗണന ഉണ്ടായിരിക്കുന്നത്.
  3. ഈ നിബന്ധനകളുടെ ഏതെങ്കിലും ഭാഗം നടപ്പിലാക്കാൻ സാധിക്കാതെ വരികയാണെങ്കിലും ശേഷിക്കുന്ന ഭാഗം പൂർണ്ണമായും ബാധകമായിരിക്കും. ഞങ്ങൾക്ക് ഈ നിബന്ധനകളിൽ ഏതെങ്കിലും നടപ്പാക്കാനായില്ലെങ്കിൽ, അത് ഒരു നിരാകരണമായി കണക്കാക്കില്ല. ഈ നിബന്ധനകളിൽ ഏതെങ്കിലും ഭേദഗതി വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിൽ ഞങ്ങൾ രേഖാമൂലം എഴുതി ഒപ്പിട്ടിരിക്കണം.
  4. ഞങ്ങളുടെ അനുമതിയില്ലാതെ, ഈ നിബന്ധനകളിൽ ഉൾപ്പെടുന്ന അവകാശങ്ങളോ ബാധ്യതകളോ മറ്റൊരാൾക്കും കൈമാറരുത്.
  5. നിങ്ങളുടെ അക്കൗണ്ട് സ്‌മരണാർത്ഥമുള്ളതായി മാറുകയാണെങ്കിൽ അത് ‌നിയന്ത്രിക്കാൻ ഒരു വ്യക്തിയെ നിങ്ങൾക്ക് (ലെഗസി കോൺ‌ടാക്‌റ്റ്) നിയമിക്കാവുന്നതാണ്. മരണശേഷമോ അക്കൗണ്ട് ഉപയോഗിക്കാനാകാതെയോ വരുമ്പോൾ ഓർമ്മപ്പെടുത്തലിന് തിരഞ്ഞെടുത്തിരിക്കുന്ന കോൺടാക്‌‌റ്റിനോ സാധുതയുള്ള വിൽപത്രമോ വ്യക്തമായ സമ്മതത്തോടുകൂടിയ സമാന പ്രമാണമോ ഉള്ളയാൾക്കോ മാത്രമേ അക്കൗണ്ട് ഉപയോഗിക്കാനാകൂ, നിങ്ങളുടെ അക്കൗണ്ട്‌ സ്‌മരണാർത്ഥമായാൽ അവർക്ക് അതിൽ നിന്നുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിനാകും.
  6. ഈ നിബന്ധനകൾ മൂന്നാം കക്ഷി ബെനഫിഷ്യറി അവകാശങ്ങളൊന്നും നൽകുന്നില്ല. ഈ നിബന്ധനകളിൽ ഉൾപ്പെടുന്ന ഞങ്ങളുടെ എല്ലാ അവകാശങ്ങളും ഉടമ്പടികളും ഒരു ‌ലയനം, ഏറ്റെടുക്കൽ അല്ലെങ്കിൽ സ്വത്ത് വിൽപ്പന, നിയമ പ്രവർത്ത നം മുഖേനയോ മറ്റെന്തെങ്കിലും വിധത്തിലോ ഞങ്ങൾക്ക് സ്വതന്ത്രമായി കൈമാറാവുന്നതാണ്.
  7. ചില സാഹചര്യങ്ങളിൽ നിങ്ങളുടെ അക്കൗണ്ടിന്റെ ഉപയോക്തൃനാമം ഞങ്ങൾക്ക് മാറ്റേണ്ടി വന്നേയ്‌ക്കാം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം (ഉദാഹരണത്തിന്, മറ്റൊരാൾ ഉപയോക്തൃനാമം ക്ലെയിം ചെയ്യുകയും അത് നിങ്ങളുടെ യഥാർത്ഥ പേരുമായി ബന്ധമില്ലാതെ വരികയും ചെയ്യുമ്പോൾ)
  8. ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും മറ്റ് ‌നിർദ്ദേശങ്ങളും എപ്പോഴും ഞങ്ങൾ വിലമതിക്കുന്നു. എന്നാൽ നിങ്ങൾക്ക് പ്രതിഫലം നൽകാതെ തന്നെ യാതൊരു നിയന്ത്രണങ്ങളോ ഉടമ്പടികളോ ഇല്ലാതെ ഞങ്ങൾ അവ ഉപയോഗിച്ചേക്കാമെന്ന് നിങ്ങൾ ‌മനസ്സിലാക്കുക, അവ രഹസ്യമയി സൂക്ഷിക്കുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്ത്വമില്ല.
  9. പ്രത്യക്ഷമായി നിങ്ങൾക്ക് അനുവദിക്കാത്ത എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്‌തമായിരിക്കും.

5. നിങ്ങൾക്ക് ബാധകമായേക്കാവുന്ന മറ്റ് നിബന്ധനകളും നയങ്ങളും

  • കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ: നിങ്ങൾ Facebook-ൽ പോസ്‌റ്റുചെയ്യുന്ന ഉള്ളടക്കത്തെയും Facebook-ലെ നിങ്ങളുടെ പ്രവർത്തനത്തെയും മറ്റ് Facebook ഉൽപ്പന്നങ്ങളെയും സംബന്ധിച്ചുള്ള ഞങ്ങളുടെ മാനദണ്ഡങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
  • വാണിജ്യപരമായ നിബന്ധനകൾ: പരസ്യം ചെയ്യൽ, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഒരു ആപ്പ് പ്രവർത്തിപ്പിക്കൽ, ഞങ്ങളുടെ മെഷർമെന്റ് സേവനങ്ങൾ ഉപയോഗിക്കൽ, ബിസിനസ്സിനായുള്ള ഒരു ഗ്രൂപ്പോ പേജോ നിയന്ത്രിക്കൽ, സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിൽപ്പന എന്നിവ ഉൾപ്പെടെയുള്ള ഏതെങ്കിലും വാണിജ്യപരമായതോ ബിസിനസ്സ് സംബന്ധിച്ചതോ ആയ ആവശ്യങ്ങൾക്ക് വേണ്ടിയും നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആക്‌സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ ഈ നിബന്ധനകൾ ബാധകമാകും.
  • പരസ്യം ചെയ്യൽ നയങ്ങൾ: Facebook ഉൽപ്പന്നങ്ങളിലുടനീളം പരസ്യം ചെയ്യുന്ന പങ്കാളികൾക്ക് ഏതൊക്കെ തരത്തിലുള്ള പരസ്യ ഉള്ളടക്കമാണ് അനുവദനീയമായതെന്ന് ഈ നയങ്ങൾ വ്യക്തമാക്കുന്നു.
  • സ്വയ സേവ പരസ്യ നിബന്ധനകൾ: പരസ്യം ചെയ്യലോ മറ്റ് വാണിജ്യപരമായതോ സ്‌പോൺസർ ചെയ്‌തതോ ആയ പ്രവർത്തനമോ ഉള്ളടക്കമോ, സൃഷ്‌ടിക്കുന്നതിനോ സമർപ്പിക്കുന്നതിനോ ഡെലിവർ ചെയ്യുന്നതിനോ നിങ്ങൾ സ്വയ സേവ പരസ്യം ചെയ്യൽ ഇന്റർഫേസുകൾ ഉപയോഗിക്കുമ്പോൾ ഈ നിബന്ധനകൾ ബാധകമാണ്.
  • പേജുകൾ, ഗ്രൂപ്പുകൾ ഇവന്റുകൾ എന്നിവയുടെ നയം: നിങ്ങൾ ഒരു Facebook പേജ്, ഗ്രൂപ്പ് അല്ലെങ്കിൽ ഇവന്റ് സൃഷ്‌ടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയാണെങ്കിൽ അല്ലെങ്കിൽ ആശയവിനിമയം നടത്താനോ ഒരു പ്രൊമോഷൻ നിയന്ത്രിക്കാനോ Facebook ഉപയോഗിക്കുകയാണെങ്കിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്.
  • Facebook പ്ലാറ്റ്‌ഫോം നയം: ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലുള്ള നിങ്ങളുടെ ഉപയോഗത്തെ ബാധിക്കുന്ന നയങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു (ഉദാഹരണത്തിന്, ഡെവലപ്പർമാർ, പ്ലാറ്റ്‌ഫോം ആപ്ലിക്കേഷൻ ഓപ്പറേറ്റർമാർ, വെബ്‌സൈറ്റ് എന്നിവയ്ക്ക് അല്ലെങ്കിൽ നിങ്ങൾ സോഷ്യൽ പ്ലഗ്ഗിനുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്).
  • ഡവലപ്പർ പേയ്‌മെന്റ് നിബന്ധനകൾ: Facebook പേയ്‌മെന്റുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ ഡെവലപ്പർമാർക്ക് ഈ നിബന്ധനകൾ ബാധകമാണ്.
  • കമ്മ്യൂണിറ്റി പേയ്‌മെന്റ് നിബന്ധനകൾ: Facebook-ലോ അത് മുഖേനയോ ചെയ്‌ത പേയ്‌മെന്റുകൾക്ക് ഈ നിബന്ധനകൾ ബാധകമാണ്.
  • വാണിജ്യ നയങ്ങൾ: നിങ്ങൾ Facebook-ൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽപ്പനയ്‌ക്ക് വയ്‌ക്കുമ്പോൾ ബാധകമാകുന്ന നയങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
  • Facebook ബ്രാൻഡ് ഉറവിടങ്ങൾ/: Facebook വ്യാപാരമുദ്രകൾ, ലോഗോകൾ, സ്‌ക്രീൻഷോട്ടുകൾ എന്നിവയുടെ ഉപയോഗത്തിൽ ബാധകമായ നയങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
  • സംഗീതവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ: നിങ്ങൾ Facebook-ൽ സംഗീതം അടങ്ങിയ ഉള്ളടക്കം പോസ്‌റ്റുചെയ്യുകയോ പങ്കിടുകയോ ആണെങ്കിൽ ബാധകമാകുന്ന നയങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടും.

അവസാനമായി പരിഷ്‌കരിച്ച തീയതി: 2018 ഏപ്രിൽ 19