മാധ്യമങ്ങൾക്കായുള്ള YouTube

നിങ്ങൾ തേടുന്ന സ്ഥിതിവിവരക്കണക്കും വീഡിയോകളും, അവയ്ക്ക് ക്രെഡിറ്റ് നൽകുന്നതിനും അവ ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നതിനും ഉള്ള മാർഗ്ഗരേഖകളും, പെട്ടെന്ന് കണ്ടെത്തുക.

YouTube എസ്സൻഷ്യലുകൾ

YouTube വീഡിയോകളുടെ, മാധ്യമരംഗത്തെ വാണിജ്യേതര ഉപയോഗം

ഉടമസ്ഥതയും ക്രെഡിറ്റും

സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഉള്ളടക്കത്തിന്റെ അവകാശങ്ങൾ നിയന്ത്രിക്കുന്നത് YouTube ചാനലാണ്. നിങ്ങൾ ദൃശ്യമാക്കുന്നതിന് ഒപ്പം/അല്ലെങ്കിൽ പരാമർശിക്കുന്നതിന് ആഗ്രഹിക്കുന്ന ഒരു വീഡിയോ നിങ്ങൾ കാണുകയാണെങ്കിൽ, ഉടമകളെ നേരിട്ട് ബന്ധപ്പെടാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ഒരു ബ്രോഡ്‌കാസ്റ്റിലോ വെബ്‌കാസ്റ്റിലോ നിങ്ങളൊരു YouTube വീഡിയോ ദൃശ്യമാക്കുന്നുണ്ടെങ്കിൽ, ബന്ധപ്പെട്ട ഉള്ളടക്ക ഉടമയുടെ ഉപയോക്തൃനാമമോ യഥാർത്ഥ പേരോ കാണിക്കുക വഴി, സ്ക്രീനിനുള്ളിലും ശബ്ദരൂപത്തിലും കടപ്പാട് നൽകേണ്ടതുണ്ട്.

ഒരു YouTube ചാനൽ ഉടമയെ ബന്ധപ്പെടൽ

ഒരു YouTube ഉപയോക്തൃനാമത്തിൽ ക്ലിക്കുചെയ്യുന്നത് നിങ്ങളെ ഉപയോക്താവിന്റെ ചാനലിന്റെ പ്രധാന പേജിലേക്ക് നയിക്കും. ഇവിടെ നിന്ന്, നിങ്ങൾ സ്വന്തം Google അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തിരിക്കുന്നിടത്തോളം, YouTube-ന്റെ ഓൺ-സൈറ്റ് സന്ദേശമയയ്ക്കൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത്, “ആമുഖം” ടാബും തുടർന്ന് “സന്ദേശം അയയ്ക്കുക” എന്നതും ക്ലിക്കുചെയ്ത് ഇലക്‌ട്രോണിക്ക് ഫോം പൂരിപ്പിക്കുക.

YouTube-ൽ എന്താണ് സംഭവിക്കുന്നത്

കൂടുതൽ വാർത്താ അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക press@google.com